കവരത്തി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വര്‍ഷത്തെ തടവ് ശിക്ഷ. എംപിയുള്‍പ്പെടെ നാല് പേര്‍ക്കാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയാണ് ഫൈസല്‍. ഇയാളുടെ സഹോദരന്മാരായ അമീന്, ഹുസൈന് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍. 2009ല്‍ മുഹമ്മദ് സാലിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസിലാണ് ശിക്ഷ.
നിലവില്‍ എംപിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിട്ടില്ല. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.