എ​ഡി​ന്‍​ബ​ര്‍​ഗ്: വ​ട​ക്കു-​കി​ഴ​ക്ക​ന്‍ സ്കോ​ട്ല​ന്‍​ഡി​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ടെ​യി​നി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യും തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ട്രെ​യി​ന്‍ പാ​ളം തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

നി​ര​വ​ധി പോ​ലീ​സ് ഉ​ഗ്യോ​സ്ഥ​രെ​യും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ​യും നി​ര​വ​ധി ആം​ബു​ല​ന്‍​സു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.