ദുബൈ: വാര്‍ഷികാഘോഷ ഓഫര്‍ എന്ന പേരില്‍ ലുലുവി​െന്‍റ പേരില്‍ പരക്കുന്ന വ്യാജ പ്രമോഷന്‍ ഓഫര്‍ തട്ടിപ്പില്‍ വീഴരുതെന്ന്​ ലുലു ഗ്രൂപ് മാര്‍ക്കറ്റിങ്​ ആന്‍ഡ്​ ​കമ്യൂണിക്കേഷന്‍സ്​ ​േഗ്ലാബല്‍ ഡയറക്​ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു. 20ാം വാര്‍ഷികത്തോടനുബന്ധിച്ച്‌​ ലുലുവി​െന്‍റ ഷോറൂമുകളില്‍ മൊബൈല്‍ ഫോണ്‍ അടക്കം സമ്മാനങ്ങള്‍ നല്‍കുന്നു എന്ന രീതിയിലായിരുന്നു വ്യാജ സന്ദേശം.

ഇതിനായി ചോദ്യാവലി പൂരിപ്പിച്ച്‌​ നല്‍കണമെന്നും സന്ദേശത്തിലുണ്ട്​. വ്യാജ സൈറ്റ്​ വഴിയായിരുന്നു തട്ടിപ്പ്​. വെബ്​സൈറ്റ്​ മറ്റ്​ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു. വിജയിക്കുന്നവര്‍ക്ക്​ വിലകൂടിയ ഫോണ്‍ ആയിരുന്നു ഓഫര്‍. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വ്യക്​തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടാണ്​ തട്ടിപ്പ്​ നടക്കുന്നത്​. ലുലുവി​െന്‍റ ഓഫറുകള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും വെബ്​സൈറ്റിനെയും ആശ്രയിക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു.