– പി. പി. ചെറിയാൻ

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതൃത്വം ഇരുപത്തയ്യായിരം മീൽസിനുള്ള തുക താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചു ഫീഡിങ് അമേരിക്ക എന്ന സംഘടനക്കു കൈമാറിയതായി . റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രെസിഡൻഡ് എൽദോ പീറ്റർ, ഓർഗനൈസഷൻ വി പി. ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർ പേഴ്സൺസ് ആയ ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ട്രഷറർ സെസിൽ ചെറിയാൻ സി. പി. എ. എന്നിവർ അറിയിച്ചു

അടുത്ത കാലയളവിൽ വേൾഡ് മലയാളി കൗൺസിൽ ചെയ്ത മഹനീയമായ ഒരു ആതുര സേവനമാണ് ഫീഡ് അമേരിക്ക പദ്ധതിക്ക് കൈത്താങ്ങായി ഡബ്ല്യൂ എം. സി. റീജിയൻ നേതാക്കൾ അംഗങ്ങളുടെയും പ്രൊവിൻസ്, റീജിയൻ, ഗ്ലോബൽ നേതാക്കളുടെയും സഹകരണത്തോടെ ചെയ്തതെന്ന് ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും നേതാക്കളെ അനുമോദിച്ചു കൊണ്ട് പറഞ്ഞു. ഒപ്പം അമേരിക്ക റീജിയന്റെ ഐക്യത്തോടെയുള്ള വിവിധ പ്രവർത്തനങ്ങൾ ശ്രദ്ധ ആകർഷിക്കുന്നു എന്ന് മാത്രമല്ല ജനപിന്തുണയും കൂടുന്നതായി നേതാക്കൾ വിലയിരുത്തി.

അമേരിക്കയിൽ ദുരിതം അനുഭവിക്കുന്നവർക്കായി സുരക്ഷിതവും ആരോഗ്യത്തിന് ആവശ്യവുമായ ആഹാരം വൃഥാ കളയാതെ നൽകുന്ന പദ്ധതിയിൽ അമേരിക്കയിലെ കമ്പനികളും മറ്റും നേരിട്ട് തന്നെ പലപ്പോഴും പങ്കാളികളാണ്. ഇത്തരുണത്തിൽ റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ മുൻകൈ എടുത്തു തുടങ്ങിയ പ്രൊജക്റ്റ് ഒരാഴ്ചക്കുള്ളിൽ തന്നെ ഇരുപത്തയ്യായിരം മീൽസ് എന്ന ലക്ഷ്യത്തെ സാധ്യമാക്കാൻ കഴിഞ്ഞത് ജൂബിലി വർഷമായ 2020 ൽ നേട്ടമായി താൻ കരുതുന്നു എന്ന് ഒരു ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞു. ഈ വര്ഷം കോവിടിന്റെ അതി പ്രസരത്തിനിടയിൽ സഹകരിച്ച എല്ലാ വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ശ്രീ സുധീർ നമ്പ്യാർ പറഞ്ഞു. പങ്കെടുത്തു സഹായിച്ച പ്രൊവിൻസ് നേതാക്കൾക്കും പ്രൊവിൻസ് അംഗങ്ങൾക്കും പ്രത്യകം നന്ദി അറിയിക്കുന്നതായും കോവിട് കാലത്തു തൊഴിലില്ലായ്മ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അനേക കുടുംബങ്ങൾക് ഈ സഹായം അനുഗ്രഹമായെന്നു റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് പറഞ്ഞു.

പ്രോഗ്രാമിൽ പങ്കടുത്തു ദാനം ചെയ്ത ഡബ്ല്യൂ. എം. സി. പ്രൊവിൻസ് ഭാരവാഹി മഹാത്മജിയുടെ വാക്കുകൾ
പറഞ്ഞു.”എളിമയോടെ നിങ്ങൾക്കു ലോകത്തെ പിടിച്ചു കുലുക്കാൻ കഴിയും” എന്ന്. ഒപ്പം പ്രോഗ്രാമിൽ പങ്കെടുത്ത മിക്കവരും ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൺ ചാരിറ്റി പ്രവർത്തനത്തെ അനുമോദിച്ചു.

ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം (ദുബായ്), അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി (ഷാർജ ), വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി (ഇന്ത്യ), ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി), ട്രഷറർ തോമസ് അറമ്പൻകുടി (ജർമ്മനി) മുതലായവർ അമേരിക്ക റീജിയന്റെ ചാരിറ്റി പ്രവർത്തനങ്ങളെ അനുമോദിച്ചു.

വിവിധ പ്രൊവിൻസുകളായ ഹൂസ്റ്റൺ, ഫ്ലോറിഡ, ഡി. എഫ്. ഡബ്ല്യൂ, നോർത്ത് ടെക്സസ്, ഡാളസ്, ഒക്ലഹോമ, ജോർജിയ, ടോറോണ്ടോ, സൗത്ത് ജേഴ്‌സി, ന്യൂ ജേഴ്‌സി (വുമൺ ഒൺലി), ചിക്കാഗോ, ഫിലാഡൽഫിയ, ന്യൂയോർക്‌ മുതലായ പ്രൊവിൻസുകൾ പിന്തുണ നൽകി ഫീഡ് അമേരിക്ക പ്രൊജക്റ്റ് വിജയിപ്പിച്ചതായി റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പളളി സന്തോഷത്തോടെ അറിയിച്ചു.