ചേര്‍ത്തല : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ മൂന്നു പേര് പിടിയില്‍ . രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു . കൊല്ലം ഹിന്ഡാസ് മോട്ടേഴ്സ് ഉടമ കിളികൊല്ലൂര്‍ കാവുവിള പടിഞ്ഞാറ്റതില്‍ ബിജുദേവരാജന് (ഹിന്ഡാസ് ബിജു -46), കാവനാട് സുമാനിവാസില്‍ പ്രതാപ് (51), കടപ്പാക്കട അന്പാടിയില്‍ വിനോദ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
ബിജു, പ്രതാപ് എന്നിവരില്‍നിന്നു പിടിച്ചെടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം സൈബര്‍ സെല്ലിനു കൈമാറുമെന്നു പോലീസ് പറഞ്ഞു . എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് കൗണ്‍സിലര്‍ ബിജുദാസ് ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയെത്തുടര്‍ന്നു നടപടി .