അമേരിക്കന്‍ യുവതാരം വെസ്റ്റണ്‍ മക്കെന്നി യുവന്റസില്‍ എത്തി. ഷാല്‍ക്കെയുടെ താരമായ മക്കെന്നിയെ യുവന്റസില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് സ്വന്തമാക്കിയത്. താരം ടൂറിനില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കി ക്ലബുമായി കരാര്‍ ഒപ്പുവെച്ചു. 21കാരനായ താരം ഈ സീസണില്‍ 3 മില്യണ് ലോണില്‍ യുവന്റസില്‍ കളിക്കും. യുവന്റസില്‍ പകുതിയില്‍ അധികം മത്സരങ്ങളിലും താരം മാച് സ്ക്വാഡില്‍ ഉണ്ടാകും എന്നാണ് കരാര്‍. സീസണ്‍ അവസാനം 20 മില്യണ്‍ നല്‍കി യുവന്റസ് താരത്തെ സ്ഥിര കരാറില്‍ സൈന്‍ ചെയ്യുകയും ചെയ്യും.
മധ്യനിര താരമായ മക്കെന്നി അവസാന അഞ്ച് വര്‍ഷങ്ങളായി ഷാല്‍ക്കെയ്ക്ക് ഒപ്പം ഉണ്ട്. അവസാന സീസണുകളില്‍ അവര്‍ക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. പിര്‍ലോ പരിശീലകനായി എത്തിയ ശേഷമുള്ള യുവന്റസ്ന്റെ ആദ്യ സൈനിംഗ് ആണ്‍ മക്കെന്നി. അമേരിക്കന്‍ ദേശീയ ടീമിനായി 2017ല്‍ അരങ്ങേറ്റം കുറിച്ച് മക്കെന്നി ഇപ്പോള്‍ രാജ്യത്തിനായി സ്ഥിരം കളിക്കുന്നുണ്ട്