തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയവാദി കടല്‍ കിഴവന്‍ എന്നും നാറി നടേശാ എന്നും ആക്ഷേപിച്ച് പോപ്പുലര്‍ ഫ്രണ്ട് ആശയ പ്രചാരകന്‍ ആബിദ് അടിവാരം.യോഗ നാദം മാസികയിലൂടെ വെളളാപ്പളളി പറഞ്ഞ ചില സത്യങ്ങളാണ് മുസഌം തീവ്രവാദ സംഘടനകളെ ചൊടിപ്പിച്ചത്. ഇടതു വലതു മുന്നണികള്‍ മുസ്!ലിം പ്രീണനം നടത്തുന്നു.കേരളത്തിലുള്ള ഒന്‍പത് രാജ്യസഭാ സീറ്റുകളില്‍ അഞ്ചിലും മുസഌങ്ങളാണ്.െ്രെകസ്തവര്‍ ബിജെപിയെ രക്ഷകരായി കാണുന്നു. ജനസംഖ്യയുടെ പകുതിയിലേറെ ഉള്ള ഹിന്ദുക്കള്‍ക്ക് രണ്ട് സീറ്റാണ് നല്‍കിയത്. മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ െ്രെകസ്തവരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. സാമൂഹ്യ സാമ്പത്തിക സര്‍വ്വേ നട ത്താന്‍ വെല്ലുവിളിക്കുന്നു. സര്‍വ്വേ നടത്തിയാല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വ്യക്തമാകും. എന്നായിരുന്നു വെള്ളാപ്പള്ളി എഴുതിയത്
തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അവഹേളിച്ച് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ രംഗത്ത് വന്നു.പ്രതിഷേധിച്ച് നവോദ്ധാന സമിതിയുടെ വൈസ് ചെയര്‍മാനായ ഹുസൈന്‍ മടവൂര്‍ പദവിയില്‍ നിന്നും രാജിവച്ചു.

മുസ്ലിംകള്‍ മരുഭൂമിയില്‍ ചോര നീരാക്കിയും നാട്ടില്‍ വല്ല ഏര്‍പ്പാടുകള്‍ ചെയ്തും അധ്വാനിച്ച് പത്ത് കാശുണ്ടാക്കി നല്ല വീട് വെച്ച് കുട്ടികളെ നന്നായി പഠിപ്പിച്ച് ഇവന്റെയൊക്കെ കള്ള് ഷാപ്പിന് മുമ്പില്‍ പാമ്പുകളായി ഇഴയാതെ അന്തസ്സായി ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ് വര്‍ഗ്ഗീയവാദി കടല്‍ കിഴവനെന്നാണ് ആബിദ് അടിവാരം ഫേസ് ബുക്കില്‍ എഴുതിയത്.’നിന്റെയൊക്കെ ഏത് തന്തയുടെ ഏത് വകയിലുള്ള പൊതു സ്വത്തിലാടാ നാറി നടേശാ മുസ്ലിംകള്‍ കയ്യിട്ട് വാരിയത് എന്ന് ചോദിക്കാന്‍ ആളില്ലാത്തതാണ് ഇവന്റെയൊക്കെ കഴപ്പ് കൂടാന്‍ കാരണം. എന്നും അടിവാരം എഴുതി.
‘നടേശന്‍ തുടര്‍ച്ചയായി ഈ ആരോപണം ഉന്നയിക്കുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ്. എന്ത് പ്രീണനമാണ് നടത്തിയത്? മറ്റുവിഭാഗങ്ങള്‍ക്ക് കൊടുക്കാത്ത എന്താണ് മുസ്ലിംകള്‍ക്ക് കൊടുത്തത് എന്നൊരു ചോദ്യം വിജയനോ സതീശനോ ഗോവിന്ദനോ സുധാകരനോ ചോദിക്കുന്നില്ല. മറ്റുള്ളവര്‍ ചോദിക്കുന്നതിന് വെള്ളാപ്പള്ളി മറുപടി പറയുന്നുമില്ല, കേരളത്തില്‍ മതവിദ്വേഷം വളര്‍ന്നാല്‍ അതിന്റെ നേട്ടം ബിജെപിക്കാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, വെള്ളാപ്പള്ളി മകനെ ബിജെപിയുടെ കൂടെ നിര്‍ത്തി പച്ചക്ക് വര്‍ഗീയ രാഷ്‌ട്രീയം കളിക്കുമ്പോഴും അയാളെ നവോത്ഥന സമിതിയുടെ അധ്യക്ഷനാക്കി കൊണ്ട് നടക്കാന്‍ വിജയന് മടിയുമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും നയിക്കുന്ന മേല്‍പ്പറഞ്ഞ നാല് പേരില്‍ ആരുടെയൊക്കെ മുണ്ടിനടിയിലാണ് കാവിക്കളസമുള്ളത്? എന്തു കൊണ്ടാണ് ഇവര്‍ മൗനം പാലിക്കുന്നത്? ‘ എന്നാണ് അടിവാരം ചോദിക്കുന്നത്.

ആബിദ് അടിവാരം വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഐപിസി 153 (എ) വകുപ്പ് ചേര്‍ത്ത് കേസെടുക്കേണ്ടതാണ്. ഏതെങ്കിലും മുസ്ലിം സമുദായ നേതാവിനെയാണ് ഇങ്ങനെ വിളിച്ചതെങ്കില്‍ എന്തായേനേ പുകില്‍.
ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാന്‍ മനസില്ലന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
‘കേരളത്തിലെ ഇടതു, വലതു മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസ്‌ളിം പ്രീണനമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുളളൂ; ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാന്‍ മനസില്ല. ‘ വെള്ളാപ്പള്ളി വ്യക്തമാക്കി.