വാഷിങ്ടണ്‍: ചൈനയില്‍ വീണ്ടും പ്രവര്‍ത്തനാമരംഭിച്ച വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ നിയമനിര്‍മാതാക്കളുടെ ഉഭയകക്ഷി സംഘം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍ വീണ്ടും വെറ്റ് മാര്‍ക്കറ്റില്‍ നിന്ന മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയോട് വെറ്റ് മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളിലൂടെ ആരോഗ്യകരമായ അപകടസാധ്യതയിലേക്ക് മനുഷ്യരെ എത്തിക്കാന്‍ സാധ്യതയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന എത്രയും വേഗം അടച്ചുപൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു’വെന്നാണ് ചൈനീസ് അംബാസഡര്‍ ക്യൂ ടിന്‍കായ്ക്ക് അയച്ച കത്തില്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
“ചൈനീസ് സമൂഹത്തോടും ജീവിതരീതിയോടും വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് വെറ്റ് മാര്‍ക്കറ്റുകള്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും അക്കാര്യം ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ നിവിലെ ഈ നിമിഷം, ലോകമെമ്ബാടുമുള്ളവരുടെ നിത്യജീവിതത്തെ താറുമാറിലാക്കിയ ഈ നിമിഷം അങ്ങേയറ്റം മുന്‍കരുതലുകള്‍ ആവശ്യപ്പെടുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
“ലോകമെമ്ബാടുമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ഉറവിടം ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍ ചൈനീസ് ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും കൂടുതല്‍ ആരോഗ്യ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി വെറ്റ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിക്കണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സമ്ബര്‍ക്കത്തിലൂടെ പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് അഭ്യര്‍ഥിക്കുന്നു.” എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിച്ചിരിക്കുന്നത്.
വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് 19 മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമായതോടെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വുഹാനിലടക്കം വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലോകം കോവിഡ് 19ന്റെ ഭീതിയില്‍ കഴിയുമ്ബോള്‍ ചൈന ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ വിവിധ രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് സെനറ്റര്‍മാര്‍ വെറ്റ് മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ചൈനയോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്