തിരുവനന്തപുരം; വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചാല്‍ മാത്രം പോര, സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്. എസ്. ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘തണല്‍വഴി’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകള്‍ക്ക് കുട്ടികളുടെ തന്നെ പേരിടാം. അവയെ കുട്ടികള്‍ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷന്‍ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു സന്നിഹിതനായിരുന്നു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍ വൃക്ഷതൈകളും നട്ടു.



