തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ചെലവ് ചുരുക്കല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. വിവിധ വകുപ്പുകള്‍ എങ്ങനെ ചെലവ് നിയന്ത്രിക്കണമെന്ന നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് ധനകാര്യവകുപ്പ് പുറത്തിറക്കി.
വിദേശ യാത്ര, വാഹനം വാങ്ങല്‍ എന്നിവയില്‍ നിയന്ത്രണം കര്‍നമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടിയെടുക്കും. സര്‍ക്കാരിന്‍റെ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.
ഒരു മാസം മുമ്പാണ് വിവിധ വകുപ്പുകള്‍ എങ്ങനെ ചെലവ് നിയന്ത്രിക്കണമെന്ന നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ തയാറാക്കിയത്. എന്നാല്‍ ഇത്തരം ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനവും ധനകാര്യ വകുപ്പിനുണ്ട്.