ന്യൂഡല്‍ഹി : രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ രക്ഷിതാക്കള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് ആണ് രക്ഷിതാക്കള്‍ക്കുള്ള മാഗര്നിര്ദേശം പുറത്തിറക്കിയത്.
കോവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിദ്യാര് ഥികളുടെ വളര്‍ച്ചയിലും പഠനത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ നന്നായി പഠിക്കുന്നില്ല എന്നതുകൊണ്ട് അവരെ ഉപദ്രവിക്കുകയോ ദേഷ്യം കാണിക്കുയോ ചെയ്യരുതെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കുട്ടികളോട് യാഥാര്‍ഥ്യ ബോധത്തോടുകൂടിയുള്ള സമീപനം സ്വീകരിക്കണമെന്നും അതിനനുസരിച്ച ദിനചര്യ രൂപപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വീടാണ് ആദ്യ സ്കൂളെന്നും രക്ഷിതാക്കളാണ് ആദ്യ അധ്യാപകരെന്നും അതിനാല്‍ നല്ലൊരു പഠനാന്തരീക്ഷം വീടുകളില്‍ രൂപപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.



