തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനികര്‍ സ്ത്രീലംബടരെന്ന് ആരോപിച്ച്‌ വിജയ് യൂട്യൂബില്‍ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ അനന്തപുരി സൈനിക കൂട്ടായ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ വിജയ് റിമാന്‍ഡിലാണ്. പുതിയ അറസ്റ്റ് കൂടിയായതോടെ വിജയ് ജയിലില്‍ നിന്നിറങ്ങുന്നത് ബുദ്ധിമുട്ടാവും.

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം.അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി നായര്‍.