വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​ക്കി നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താവ​ള​ത്തി​ലെ റാ​പി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന. 2,490 രൂ​പ​യാ​ണ് യു​എ​ഇ​യി​ലേ​ക്ക​ട​ക്കം മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ കൈ​യി​ല്‍​നി​ന്നും കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ പേ​രി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. പു​റ​ത്ത് സ്വ​കാ​ര്യ ല​ബു​ക​ളി​ല​ട​ക്കം 500 രൂ​പ​ക്ക് ആ​ര്‍​ടി​പി​സി​ ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​മ്ബോ​ഴാ​ണ് പ്ര​വാ​സി​ക​ളെ ഊ​റ്റു​ന്ന ന​ട​പ​ടി​യു​മാ​യി ക​രാ​ര്‍ നേ​ടി​യി​ട്ടു​ള്ള സ്ഥാ​പ​നം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്ക് സ​ര്‍​ക്കാ​ര്‍ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​കൊ​ള്ള ന​ട​ക്കു​ന്ന​ത്. വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ല്‍ അ​വ​സാ​ന നി​മി​ഷം ത​ര്‍​ക്കി​ക്കാ​ന്‍ ആ​രും നി​ല്‍​ക്കാ​റി​ല്ല. ഇ​ത് മു​ത​ലാ​ക്കി​യാ​ണ് തോ​ന്നി​യ​പ​ടി നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഇ​തു ത​ട​യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രോ അ​ധി​കൃ​ത​രോ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണ് യു​എ​ഇ​യി​ലേ​ക്ക് ഇ​ന്ത്യ​യി​ല്‍​നി​ന്ന് യാ​ത്രാ​നു​മ​തി ന​ല്‍​കി​യ​ത്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​ര്‍ മു​ന്‍പ് എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യ നി​ബ​ന്ധ​ന. അ​തി​ന്‍റെ നെ​ഗീ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണം.