മലയാള ചലച്ചിത്ര രംഗത്തെ പ്രഗത്ഭഹരായ നടന്മാരില്‍ ഒരാളാണ് വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടന്‍ വിനായകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാര്‍ട്ടി. ആഷിക് അബു അവതരിപ്പിക്കുന്ന ഒപിഎം സിനിമാസിന്റെ ബാനറില്‍ നടി റിമ കല്ലിങ്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് പ്രമേയമെന്നോ അഭിനയത്തെക്കാള്‍ ആരെന്നോ ഇതുവരെ വെളിവായിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.