ദുബൈ: യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത രണ്ടാമത്തെ ഉപഗ്രഹം ‘ദാബിസാറ്റ്’ ഭ്രമണപഥത്തിലെത്തി.അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ട് സങ്കീര്‍ണതകളില്ലാതെയാണ് ‘ക്യൂബ് സാറ്റ്’ വിഭാഗത്തില്‍പെട്ട ഉപഗ്രഹം ഭ്രമണപഥത്തില്‍ ഇറങ്ങിയതെന്ന് ഖലീഫ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയും അല്‍ യാഷ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനിയും അറിയിച്ചു.
ഖലീഫ സര്‍വകലാശാല വിദ്യാര്‍ഥികളാണ് ഉപഗ്രഹം രൂപകല്‍പന ചെയ്തത്. സാറ്റ്െലെറ്റിെന്റ രൂപകല്‍പനയും നിര്‍മാണവും യാഷ്സാറ്റ് സ്പേസ് ലാബിലാണ്. ബഹിരാകാശ ദൗത്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന യു.എ.ഇയിലെ വിദ്യാര്‍ഥികളെ സോഫ്റ്റ്വെയര് മൊഡ്യൂളുകള്‍ രൂപകല്‍പന ചെയ്യാനും നടപ്പാക്കാനും പരീക്ഷിക്കാനും പ്രാപ്തരാക്കുകയാണ് ഉപഗ്രഹത്തിെന്റ പ്രാഥമിക ദൗത്യം.
ഉപഗ്രഹത്തിെന്റ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയായാല്‍ ഭാവിയിലെ പദ്ധതികള്‍ക്ക് സഹായകമാകും. ഭാവിയില്‍ മറ്റൊരു ‘ക്യൂബ്സാറ്റ്’ നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്യുന്നതായി സര്‍വകലാശാല എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ഡോ. ആരിഫ് സുല്‍ത്താന്‍ അല്‍ ഹമ്മാദി പറഞ്ഞു.
ലോകത്തെ ബഹിരാകാശ ശക്തിയെന്ന നിലയിലേക്ക് യു.എ.ഇ വളരാന്‍ തുടങ്ങുന്ന ഘട്ടത്തില്‍, കൂടുതല്‍ ശാസ്ത്രീയ കഴിവുകളും മനുഷ്യമൂലധനവും സൃഷ്ടിക്കാന്‍ സര്‍വകലാശാല ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്ര മേഖലയില്‍ അക്കാദമിക-വ്യവസായ പങ്കാളികള്‍ക്കൊപ്പം ചേര്‍ന്നാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കുക -അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ‘മൈസാറ്റ്-1’ എന്ന ഉപഗ്രഹം 2019 ഫെബ്രുവരിയില്‍ വിക്ഷേപിച്ചിരുന്നു.



