വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കെസിബിസി സമരത്തിലേയ്ക്ക്. മെത്രാന്മാര് നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. സമരം ആര്‍ച്ചു ബിഷപ്പ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയസമീപനം പ്രതിഷേധാര്‍ഹമാണ്. ഏയ്ഡഡ് രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.