വാഷിങ്ടൻ ∙ അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ക്ക് പലതരം വിത്തുകള്‍ ലഭിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിത്തുകള്‍ എവിടെ നിന്നു വന്നുവെന്നോ, ഏതു കമ്പനി അയച്ചുവെന്നോ വ്യക്തമല്ലാതെയാണു നിരവധി ആളുകള്‍ക്ക് വിത്തുകള്‍ ഓണ്‍ലൈന്‍ വഴി എത്തിയത്. ഇതിനു പിന്നാലെ വിദേശ കമ്പനികളുടെ ഓണ്‍ലൈന്‍ വിത്തു വിൽപന ആമസോണ്‍ അമേരിക്കയിൽ പൂര്‍ണമായും നിര്‍ത്തലാക്കി.
പലര്‍ക്കും ആവശ്യപ്പെടാതെയായിരുന്നു ഒണ്‍ലൈനായി വിത്തുകള്‍ എത്തിയിരുന്നത്. ഇത് കൂടുതല്‍ ആശങ്ക പടര്‍ത്തി. പിന്നീട് ചൈനീസ് കമ്പനികളാണ് വിത്തുകള്‍ അയച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.