പാലക്കാട് : വിദേശത്തുനിന്നും കുടുംബമായെത്തുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം നിരീക്ഷണകേന്ദങ്ങളില്‍ ഒരു മുറിയില്‍ ഒന്നിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദാ: ഒന്നോ രണ്ടോ കുട്ടികളും മാതാപിതാക്കളും.
നിരീക്ഷണ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിവതും അടുത്തടുത്തെ മുറികളിലാണ് താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായി കിടക്കകള്‍ , ബെഡ്ഷീറ്റ്, സോപ്പ്, ടവല്‍, ബാത്റൂമിലേക്ക് ആവശ്യമായ ബക്കറ്റ് ,കപ്പ്, ബ്രഷ് ,പേസ്റ്റ്, എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്.
മുറികളില്‍ കൊതുക് ശല്യം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം, വൈദ്യുതി, വെള്ളം, ഇന്റെര്‍നെറ്റ് ലഭ്യത, മൊബൈല്‍ ചാര്‍ജിങ്ങിനുള്‍പ്പടെയുള്ള സൗകര്യങ്ങള്‍, വൈദ്യുതി തടസ്സം ഉണ്ടാകുന്ന അവസരങ്ങളില്‍ ഉപയോഗിക്കാന്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍, ആവശ്യ മരുന്നുകളുടെ ലഭ്യത, വസ്ത്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കഴുകുന്നതിനുമുള്ള സൗകര്യം, വ്യായാമം ചെയ്യുന്നതിനും നോമ്ബ് തുറക്കുന്നതിനും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
പോലീസ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള വോളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ആവശ്യാനുസരണം ഡോക്ടറുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങളില്‍ ലഭിക്കും.