വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയർ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം ട്രോഫികളെന്ന റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ റെക്കോർഡിനൊപ്പം ജോക്കോവിച്ചുമെത്തി.

ജോക്കോയുടെ 30ാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വർഷം തന്റെ ഹാട്രിക്ക് ഗ്രാൻഡ്സ്ലാം കിരീടമണ് വിംബിൾഡൺ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കിയത്.