കഠിനംകുളം: കഠിനംകുളം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്കുമാറിനെ വാഹന പരിശോധനക്കിടെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ പൊലീസ് പിടിയിലായി.പെരുമാതുറ കൊട്ടാരംതുരുത്ത് പുത്തന്‍വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (30), കഠിനംകുളം മുണ്ടന്‍ചിറ മണക്കാട്ടുവിളാകം വയലരികത്തു വീട്ടില്‍ ബിലാല്‍ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് സ്കൂട്ടറും പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം ഏേഴാടെയാണ് ചാന്നാങ്കര പാലത്തിന് സമീപം വാഹനപരിശോധനക്കിടയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞത്.റോഡില്‍ തലയിടിച്ച് വീണ് എസ്.െഎക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.എസ്.ഐ രതീഷ്കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.