വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ത്യയില്‍ ഒരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹ ചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദേഹം വ്യക്തമാക്കുന്നു. നിലവില്‍ കോവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശെമക്കിള്‍ റയാന്‍ വ്യക്തമാക്കി.

എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ പഴയതുപോലെ യാത്രയകള്‍ തുടങ്ങുകയും ചെയ്യുന്നതിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.