ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: ഫൈസറിന്റെ കൊറോണ വൈറസ് വാക്‌സിന് അടിയന്തിര അംഗീകാരം നല്‍കുന്നതിന് വാക്‌സിന്‍ വിദഗ്ധരുടെ ഒരു പാനല്‍ ഈ ആഴ്ചാവസാനം വോട്ടുചെയ്യും. വ്യാഴാഴ്ച പാനലിന്റെ വോട്ട് ഉപദേശക യോഗം മാത്രമായതിനാല്‍, വാക്‌സിന്‍ വിതരണത്തിനു വേണ്ടി ഇപ്പോഴും ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം നേടണം. ഇത് സാധാരണ ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്. എന്നാല്‍ ഇത്തവണ അങ്ങനെയാകാന്‍ സാധ്യതയില്ല. അവസാനനിമിഷ സ്‌നാഗുകള്‍ ഒഴികെ, എഫ്.ഡി.എ. ശനിയാഴ്ച അടിയന്തര അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനര്‍ത്ഥം, യുഎസില്‍ ആദ്യത്തെ കോവിഡ് 19 വാക്‌സിനേഷനുകള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കുമെന്നാണ്. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കുമാണ് ഇത് ലഭിക്കുന്നതെന്ന് ആരോഗ്യമനുഷ്യ സേവന സെക്രട്ടറി അലക്‌സ് അസര്‍ വെള്ളിയാഴ്ച എബിസിയുടെ ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ യില്‍ പറഞ്ഞു.

പാനല്‍ അംഗീകരിക്കുന്നതിന്റെ തലേദിവസം, കോവിഡ് 19 മരണത്തില്‍ അമേരിക്ക മറ്റൊരു റെക്കോര്‍ഡ് സ്ഥാപിച്ചു, പ്രതിദിന മരണനിരക്ക് 3,000 എന്ന സംഖ്യ മറികടന്നു. വ്യാഴാഴ്ച വൈകുന്നേരം, മരണങ്ങള്‍ വീണ്ടും മൂവായിരത്തിനടുത്തെത്തി, കേസുകളുടെ എണ്ണമാവട്ടെ കുറഞ്ഞത് 223,570 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധി അമേരിക്കന്‍ തീരത്തെത്തിയതിനുശേഷമുള്ള രണ്ടാമത്തെ ഏറ്റവും മോശം ദിവസമായി ഇത് മാറി. അതു കൊണ്ടു തന്നെ രാജ്യമെങ്ങും ഒരു വാക്‌സിനു വേണ്ടി കാത്തിരിക്കുകയാണ്. ഫൈസര്‍ വാക്‌സിന് രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ ചുവപ്പുനാടകളും മറികടക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ‘ഞങ്ങളുടെ വാക്‌സിന് ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷാ പ്രൊഫൈലും കാണിച്ചിരിക്കുന്നതിനാല്‍, പാന്‍ഡെമിക്കിന് അനിവാര്യമാണ്. വൈറസിനെതിരേ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് നിയന്ത്രണാതീതമാണ്. അതു കൊണ്ടു തന്നെ വാക്‌സിന്‍ അവതരിപ്പിക്കുന്നത് അടിയന്തിര ആവശ്യമാണ്,’ ഫൈസറിലെ വാക്‌സിന്‍ ഗവേഷണ വികസന വിഭാഗം മേധാവി കാത്രിന്‍ ജാന്‍സന്‍ പറഞ്ഞു.

ഫൈസറും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോ ടെക്കും വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള എല്ലാ സ്പീഡ് റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് 11 മാസം മുമ്പാണ് വാക്‌സിനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇത് സാധാരണയായി വര്‍ഷങ്ങളെടുക്കുന്ന പദ്ധതിയാണെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ഫലം കണ്ടും. അതിനേക്കാളുപരി അത് വിതരണത്തിന് അമേരിക്കയില്‍ തയ്യാറെടുക്കുന്നുവെന്നതാണ്. ബ്രിട്ടനില്‍ അതു വിതരണം തുടങ്ങി. ക്യാനഡയിലും ഉടന്‍ തന്നെ അതു വിതരണം ചെയ്തു തുടങ്ങും. എന്നാല്‍, വാക്‌സിനുകളുടെ പ്രാരംഭ അലോട്ട്‌മെന്റില്‍ അമേരിക്കക്കാര്‍ക്ക് ഒരു ചെറിയ ഭാഗം മാത്രമേ ലഭിക്കൂവെന്നാണ് സൂചന.

2.9 ദശലക്ഷം ഡോസ് കയറ്റുമതി എഫ്.ഡി.എ ക്ലിയര്‍ ചെയ്തു. ഫെഡറല്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ രാജ്യമെമ്പാടും ഇത് അയച്ചു. തയ്യാറാക്കിയ ഡോസുകളുടെ പകുതിയോളം മാത്രമാണിത്. ബാക്കി പകുതി കരുതിവയ്ക്കുന്നതിനാല്‍ പ്രാരംഭ സ്വീകര്‍ത്താക്കള്‍ക്ക് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം ആവശ്യമായ രണ്ടാമത്തെ ഡോസ് ലഭിക്കും. ഫൈസര്‍ വാക്‌സിനു പുറമേ ബയോടെക് കമ്പനിയായ മോഡേണയ്ക്കും ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെഡറല്‍, ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റികള്‍, വലിയ ആശുപത്രികള്‍, ഫാര്‍മസി ശൃംഖലകള്‍ എന്നിവ ഏകോപിപ്പിച്ച് സങ്കീര്‍ണ്ണമായ, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിതരണ പദ്ധതിയുടെ തുടക്കമാണിത്. വിജയകരമാണെങ്കില്‍, രാജ്യത്തെ സാധാരണ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇതിനു സഹായിക്കും. അതേ സമയം മറ്റ് നിരവധി കമ്പനികളും വാക്‌സിന്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ സനോഫിയും ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനും അവരുടെ പരീക്ഷണാത്മക കോവിഡ് 19 വാക്‌സിന്‍ പ്രായപൂര്‍ത്തിയായവരില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വെള്ളിയാഴ്ച പറഞ്ഞു. ഡിസംബറില്‍ അമേരിക്കയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അവരുടെ അവസാനഘട്ട ക്ലിനിക്കല്‍ ട്രയലിന് ഇതൊരു വലിയ തിരിച്ചടിയായി.

പകരം, ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചെറിയ ട്രയലില്‍ വാക്‌സിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് പരീക്ഷിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനികള്‍ പറഞ്ഞു. അടിയന്തിര ഉപയോഗത്തിനായി റെഗുലേറ്റര്‍മാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിനെതിരെ ഇത് പരീക്ഷിക്കാമെന്ന് അവര്‍ പറഞ്ഞു. ഒരു വാക്‌സിന്‍ വേഗത്തില്‍ വിപണിയിലെത്തിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമമായ ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് തിരഞ്ഞെടുത്ത ആറില്‍ ഒന്നാണ് സനോഫി വാക്‌സിന്‍. 100 ദശലക്ഷം ഡോസുകള്‍ നല്‍കുന്നതിന് കമ്പനികള്‍ അമേരിക്കയുമായി 2.1 ബില്യണ്‍ ഡോളര്‍ കരാറുണ്ടാക്കിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സനോഫിയും ജിഎസ്‌കെയും ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നു. കാരണം അവരുടെ വാക്‌സിന്‍ റെഗുലേറ്റര്‍മാര്‍ ഇതിനകം അംഗീകരിച്ചതുപോലെ തന്നെ നല്ലതാണെന്ന് കാണിക്കേണ്ടതുണ്ട്. കോവിഡ് 19 നെതിരെ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ തെളിയിച്ചിട്ടുണ്ട്. ആ രീതിയില്‍ തങ്ങളുടെ വാക്‌സിന്‍ അടുത്തെങ്ങും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കമ്പനികള്‍ പറഞ്ഞു.

‘ഒരു ഫാര്‍മ കമ്പനിക്കും ഇത് തനിയെ ഉണ്ടാക്കാന്‍ കഴിയില്ല; പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ലോകത്തിന് ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ ആവശ്യമാണ്. പൊതുജനാരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നു, അതിനാലാണ് ഇന്ന് പ്രഖ്യാപിച്ച കാലതാമസത്തില്‍ ഞങ്ങള്‍ നിരാശരാകുന്നത്, പക്ഷേ ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും എല്ലായ്‌പ്പോഴും ശാസ്ത്രവും ഡാറ്റയും അനുസരിച്ചായിരിക്കും,’ കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സനോഫി പാസ്ചര്‍ മേധാവിയുമായ തോമസ് ട്രയോംഫ് പറഞ്ഞു.


18 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരില്‍, രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിച്ചതായി പ്രാഥമിക ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ തെളിയിച്ചതായി കമ്പനികള്‍ അറിയിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതായി കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനായ ആന്റിജന്റെ അപര്യാപ്തമായ സാന്ദ്രതയാണ് ഇതിനു കാരണമായി പറയുന്നത്.

പ്രാണികളുടെ കോശങ്ങള്‍ക്കുള്ളില്‍ വളരുന്ന വൈറസുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈറല്‍ പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയാണ് സനോഫി വാക്‌സിന്‍ വികസിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്ന സഹായികളുമായി പ്രോട്ടീനുകള്‍ ജി.എസ്.കെ. ഇന്‍ഫ്‌ലുവന്‍സയ്ക്കുള്ള അംഗീകൃത വാക്‌സിന്‍ ഫ്‌ലൂബ്ലോക്ക് സൃഷ്ടിക്കാന്‍ സനോഫി ഉപയോഗിച്ച അതേ രൂപകല്‍പ്പന അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാക്‌സിന്‍ വിജയിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ വികസിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍, അത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും ലോകമെമ്പാടുമുള്ള വാക്‌സിനുകളുടെ വിതരണം പരിമിതപ്പെടുത്തുമെന്നുറപ്പാണ്. അതു കൊണ്ടു തന്നെ സനോഫി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്.

യുഎസ് ഡീലിനുപുറമെ, സനോഫിയും ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനും സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂണിയനുമായി 300 ദശലക്ഷം ഡോസുകള്‍ക്കും കാനഡയുമായി 72 ദശലക്ഷം ഡോസുകള്‍ക്കും ഒരു കരാറിലെത്തി. ലോകമെമ്പാടും വാക്‌സിന്‍ തുല്യമായി എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണമായ കോവാക്‌സിന് 200 ദശലക്ഷം ഡോസുകള്‍ നല്‍കാനും സനോഫി സമ്മതിച്ചു. 2021 ല്‍ ഒരു ബില്യണ്‍ ഡോസ് വരെ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.