ലക്നൗ: ഭര്‍ത്താവിന്‍റെ അമിത സ്നേഹത്തില്‍ മനംമടുത്ത് വിവാഹമോചനം തേടി യുവതി. യുപിയിലെ സംഭാല്‍ ജില്ലയില്‍ നിന്നുള്ള യുവതിയാണ് വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ വിചിത്രമായ കാരണം പറഞ്ഞ് വിവാഹമോചനം തേടി ശരീഅത്ത് കോടതിയെ സമീപിച്ചത്. ‘ഭര്‍ത്താവ് തന്നെ വളരെയധികം സ്നേഹിക്കുന്നു.. ഒരു തവണ പോലും വഴക്ക് ഇടുന്നില്ല’ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവര്‍ കാരണങ്ങളായി നിരത്തിയത്.
‘ഭര്‍ത്താവിന്‍റെ അമിത സ്നേഹം തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.. അത്രയും സ്നേഹം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. ഒരിക്കല്‍ പോലും ഭര്‍ത്താവ് ഒച്ച ഉയര്‍ത്തി സംസാരിച്ചിട്ടില്ല. ഏതെങ്കിലും കാര്യങ്ങളുടെ പേരില്‍ ഇഷ്ടക്കുറവ് പ്രകടിപ്പിച്ചിട്ടില്ല. ഇത്തരം ഒരു ചുറ്റുപാടില്‍ ശ്വാസം മുട്ടി കഴിയുകയാണ്. ചില സമയത്ത് അദ്ദേഹം എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാറുണ്ട്.വീട്ടിലെ ജോലികളില്‍ സഹായിക്കാറുമുണ്ട്.’ യുവതി പരാതിയില്‍ പറയുന്നു. ഒരു തവണ പോലും ഭര്‍ത്താവുമായി വഴക്കുണ്ടായിട്ടില്ലെന്ന കാര്യത്തിലും ഇവര്‍ക്ക് പരാതിയുണ്ട്. ‘ ഞാന്‍ എന്തെങ്കിലും തെറ്റുചെയ്താല്‍ അദ്ദേഹം എപ്പോഴും ക്ഷമിക്കും.. എനിക്ക് അദ്ദേഹവുമായി തര്‍ക്കിക്കണം.. എല്ലാം അംഗീകരിച്ച് തരുന്ന ഭര്‍ത്താവുമൊത്തുള്ള ജീവിതം എനിക്ക് ആവശ്യമില്ല’ പരാതിയില്‍ പറയുന്നു.