തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചീഫ് ജസ്റ്റിസ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്നലെയാണ് നായയെ അടിച്ചുകൊന്നു കടലില്‍ എറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സുനിലിന്റെ വള്ളത്തിന് അരികില്‍ ആണ് ബ്രൂണോ കിടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ ഉടമകളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ചു. നാട്ടുകാര്‍ അന്ന് രക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം നായയെ ഇവര്‍ ഇതേരീതിയില്‍ കൊല്ലുകയായിരുന്നു.



