ഡാളസ്: സണ്ണിവെല്‍ ടൗണ്‍ മേയര്‍ സജി പി. ജോര്‍ജിന്റെ പിതാവ് വര്‍ക്കി ജോര്‍ജ് (90) സണ്ണിവെലില്‍ നിര്യാതനായി. പരേതന്‍ തിരുവല്ല പൂവേലില്‍ കുടുംബാംഗമാണ്. തിരുവല്ല പുളിക്കീഴാ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സ് സ്ഥാപനത്തില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ അമ്മിണി ജോര്‍ജിന്റെ മരണത്തിനു ശേഷം അമേരിക്കയില്‍ പുത്രനോടൊപ്പം താമസിച്ചു വരികയായിരുന്നു.
മക്കള്‍: സുജ മാത്യു (സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സജി. പി ജോര്‍ജ് (സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച, ഡാളസ്), സുമ & സാം (ഇന്ത്യ).
സംസ്‌കാര ശുശ്രുഷ മെയ് 31ഞയറാഴ്ച 1 മണിക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തപ്പെടും. തുടര്‍ന്ന് ഹോണോര്‍ ഗാര്‍ഡന്‍ ഓഫ് ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ 2;30 മുതല്‍ 3;00 വരെ ഡ്രൈവ് ബൈ വിസിറ്റേഷന്‍ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു മണിക്ക് ഫ്യൂണറല്‍ ഹോമില്‍ നടത്തുന്ന ശുശ്രുഷക്ക് ശേഷം സംസ്‌കാരം നടത്തപ്പെടും. ഇടവക ജനങ്ങളുടെയും, കുടുംബ മിത്രങ്ങളുടെയും സൗകര്യ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവ് ആയി കാണാവുന്നതാണ്.