ബംഗാൾ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആർജി കാർ മെഡിക്കൽ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തിയൊന്നുകാരിയാണ് മരിച്ചത്.
ചുണ്ടിലും മുഖത്തും ഉൾപ്പെടെ ദേഹമാസകലം മുറിവുകളുണ്ട്. വായിലും കണ്ണിലും സ്വകാര്യഭാഗങ്ങളിലും രക്തം കട്ടപിടിച്ചിരിക്കുന്നു. കഴുത്തിലെ എല്ല് പൊട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്.
നൈറ്റ് ഷിഫ്റ്റിനിടെ വിശ്രമിക്കാന്‍ വേണ്ടി സെമിനാർ മുറിയിലേക്കാണ് പോയത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഹാള്‍. ഇവിടെ വച്ചാണ് ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടത്.
ഡോക്ടറുടെ ലാപ്‌ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്ന ദിവസം രാത്രി പതിനൊന്നോടെ ഡോക്ടര്‍ സംസാരിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
സംഭവം ഞെട്ടിച്ചതോടെ മുഖ്യമന്ത്രി മമത ബാനർജി ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് സംസാരിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.