കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിലൂടെ ദ്വീപിനെ മറ്റൊരു കാഷ്മീരാക്കാനാണു മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐസിസി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



