വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് മരണങ്ങള് 10 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരമാണിത്. 31,479,718 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 969,230 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 23,108,329 പേര് ഇതുവരെ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, സ്പെയിന്, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനി പറയും വിധമാണ്.
അമേരിക്ക7,046,216, ഇന്ത്യ5,560,105, ബ്രസീല്‍4,560,083, റഷ്യ1,109,595, പെറു772,896, കൊളംബിയ770,435, മെക്സിക്കോ700,580, സ്പെയിന്671,468, ദക്ഷിണാഫ്രിക്ക661,936, അര്‍ജന്റീന640,147.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക204,506, ഇന്ത്യ88,965, ബ്രസീല്‍137,350, റഷ്യ19,489, പെറു31,474, കൊളംബിയ24,397, മെക്സിക്കോ73,697, സ്പെയിന്30,663, ദക്ഷിണാഫ്രിക്ക15,992, അര്‍ജന്റീന13,482.