കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ ലോ​ഡ്​​ജി​െന്‍റ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന്​ വീ​ണ്​ മ​ധ്യ​വ​യ​സ്​​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ദേ​വ​സ്യ​യു​ടെ മ​ക​ന്‍ ജി​ജോ വ​ര്‍​ഗീ​സ്​ (46) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ക​സ​ബ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്ബ്​ ആ​ശു​പ​ത്രി​ക്ക്​ എ​തി​ര്‍​ഭാ​ഗ​ത്തു​ള്ള ലോ​ഡ്​​ജി​െന്‍റ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്നാ​ണ്​ ജി​ജോ ത​ാ​ഴേ​ക്ക്​ വീ​ണ​ത്.

ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​ഴേ​ക്ക്​ വീ​ണ മീ​ഞ്ച​ന്ത സ്വ​ദേ​ശി സു​േ​ര​ഷ്​ (40) കൈ​യും കാ​ലും പൊ​ട്ടി​യ​തി​െ​ന തു​ട​ര്‍​ന്ന്​ മെ​ഡി​ക്ക​ല്‍ ​േകാ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.സു​ഹൃ​ത്തു​ക്ക​ളാ​യ ജി​ജോ, സു​രേ​ഷ്, സൂ​ര​ജ്​ എ​ന്നി​വ​ര്‍ ലോ​ഡ്​​ജി​ല്‍ മു​റി​യെ​ടു​ത്ത്​ മ​ദ്യ​പി​ക്കു​ക​യും മ​ദ്യ​ല​ഹ​രി​യി​ല്‍ ജി​ജോ​യും സു​രേ​ഷും ബാ​ല്‍​ക്ക​ണി​യി​ലേ​ക്ക്​ വ​ന്ന​പ്പോ​ള്‍ വെ​ള്ള​ത്തി​ല്‍ ച​വി​ട്ടി സു​രേ​ഷ്​ കാ​ല്‍ വ​ഴു​തി തെ​ന്നി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

വീ​ഴുമ്പോള്‍  ഇ​ദ്ദേ​ഹം സു​രേ​ഷി​െന്‍റ കൈ​ക്ക്​ പി​ടി​ക്കു​ക​യും ര​ണ്ടു​പേ​രും നി​ല​ത്തേ​ക്ക്​ വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​​ ക​സ​ബ എ​സ്.​െ​എ വി. ​സി​ജി​ത്ത്​ പ​റ​ഞ്ഞു.​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജി​ജോ​യെ സൂ​ര​ജ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ പെ​െ​ട്ട​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക്​ വി​ട്ടു​ന​ല്‍​കി.