ചിക്കാഗോ: ലോക കേരളസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 നു തിങ്കളാഴ്ച്ച രാത്രി സെൻട്രൽ സമയം 8ന് (9 PM EST, 6PM PST) ഓൺലൈൻനോർത്ത് അമേരിക്കൻ റീജിയണൽ മീറ്റിംഗ് വിർച്യുൽ മീറ്റിംഗിലൂടെ നടത്തുന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി Dr. ഇ. ഇളങ്കോവൻ IAS മുഖ്യാതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗിൽ നോർക്ക ഡയറക്ടർ ഡോ. എം. അനിരുദ്ധൻ അധ്യക്ഷത വഹിക്കും. അമേരിക്കൻ ഐക്യനാടുകളിൽ നിന്നും കാനഡയിൽ നിന്നുമുള്ള ലോകകേരളസഭ അംഗങ്ങളും ക്ഷണിതാക്കളുമായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇ. ഇളങ്കോവൻ സമകാലിക സംഭവവികാസങ്ങളെക്കുറിച്ചു അഭിസംബോധന ചെയ്യും.

ഫോമാ, ഫൊക്കാന, വേൾഡ്‌മലയാളീ, ഇന്ത്യപ്രസ്ക്ലബ് തുടങ്ങിയ പ്രമുഖ മലയാളീ, മാധ്യമ സംഘടനകളുടെ നേതാക്കന്മാർ യോഗത്തിൽ ആശംസകളർപ്പിച്ചു സംസാരിക്കും. യോഗത്തിൽ നോർക്ക യൂഎസ് ഹെല്പ് ഡെസ്ക്ൻറെ കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകവും നടത്തുന്നതായിരിക്കും. ലോക കേരള സഭയിലെ അംഗങ്ങളും ക്ഷണിതാക്കളും സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ക്ഷണിക്കുന്നതായി നോർക്ക ഡയറക്ടറും കേരള ലോക് സഭ മെമ്പറുമായ Dr.എം. അനിരുദ്ധൻ, അനുപമ വെങ്കിടേശ്വരൻ, ഷിബു പിള്ള‌, ഇ.എം സ്റ്റീഫൻ, റോയ് മുളംകുന്നം, കുര്യൻ പ്രക്കാനം (കാനഡ), ലിഷാർ ടി .പി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പോൾ കറുകപ്പള്ളിയിൽ (845-553-5671) ജോസ് മണക്കാട്ട് (847-830-4128) എന്നിവരുമായി ബന്ധപ്പെടുക.

Loka Kerala Sabha North America is inviting you to a scheduled Zoom
meeting. Topic: Loka Kerala Sabha North American meeting Time: Dec 14,
2020 08:00 PM Central Time (US and Canada) Join Zoom
Meeting https://zoom.us/j/99267422977 Meeting ID: 992 6742 2977 One tap
mobile+13126266799,,99267422977# US (Chicago)+19292056099,,99267422977#
US (New York) Dial by your location +1 312 626 6799 US
(Chicago) +1 929 205 6099 US (New York) +1 301 715 8592 US
(Washington D.C) +1 669 900 6833 US (San Jose) +1 253 215
8782 US (Tacoma) +1 346 248 7799 US (Houston)Meeting ID: 992 6742
2977