ഡെറാഡൂണ്‍: ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കോവിഡ് 19 സ്ഥിരീകരിച്ച രോഗിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.

ഇയാള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഐ പി സി സെക്ഷന്‍ 188, ഡിസാസ്റ്റര്‍ മാനജ്മെന്റ് ആക്‌ട് സെക്ഷന്‍ 51B എന്നിവ അനുസരിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഉത്തരാഖണ്ഡില്‍ ഇതുവരെ 78 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.