ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. ആകെ മരണം 40,025,670 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

അതേസമയം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,733 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 34,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാലരലക്ഷം പിന്നിട്ടു.