ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. ഇതുവരെ 3,7450,148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,77,218 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,8099,954 ആയി.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍​റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.അമേരിക്കയില്‍ എഴുപത്തി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.08 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 82,753 പേര്‍ രോഗമുക്തരായി, 926 പേര്‍ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 50,91,840 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം ഒന്നര ലക്ഷം കടന്നു. 44,53,722 പേര്‍ രോഗമുക്തി നേടി.