ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ്. ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കൊവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര്‍ മരണപ്പെട്ടു.
അമേരിക്കയില്‍ അരിസോണ, ടെക്സാസ്, നെവാഡ എന്നിവിടങ്ങളാണ് കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടുകള്‍. റഷ്യയില്‍ ഇന്നലെയും 7000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 154ല്‍ ഒതുങ്ങി. രോഗികളുടെ എണ്ണം ആറ് ലക്ഷമായി. ആകെ മരണം – 8,513.
പാക്കിസ്ഥാനില്‍ പുതുതായി 3,892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,88,926 ആയി. 60 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 3,755 ആയി ഉയര്ന്നിതായും പാക്കിസ്ഥാന് ആരോഗ്യമന്ത്രാലയം അറിയിച്ചു.77,754 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലുള്ള 3,337 രോഗികളുടെ നില ഗുരതരമാണ്. ഇതുവരെ 11,50,141 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.
കൊറോണ വൈറസ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. ദിവസേനയുള്ള മരണസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയ ദിവസമായി ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ്. 1,06,000 ലധികം പേര്‍ക്ക് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,100 ലധികം പേര്‍ക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു.