വാഷിംഗ്ടണ്‍ സിറ്റി : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 16,10,771 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. മരണസംഖ്യ മൂന്ന് ലക്ഷം പിന്നിട്ടു. തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 98.50 ലക്ഷവും, മരണം 1.43 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന മരണം 500ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 3.6 ലക്ഷത്തിന് താഴെയാണ്. ഇത് ആകെ രോഗികളുടെ 3.66 ശതമാനം മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷം കടന്നു.

ബ്രസീലില്‍ അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,81,143 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു. റഷ്യയില്‍ ഇരുപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ ഫ്രാന്‍സാണ്. രാജ്യത്ത് ഇരുപത്തി മൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.