ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം ചില രാജ്യങ്ങളില്‍ ആരംഭിച്ചെത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനം ഇപ്പോഴും വലിയ തോതില്‍ തുടരുന്നു. ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം പേര്‍ക്ക് ഇതിനകം വൈറസ് സ്ഥിരീകരിച്ചു. 5,76,410 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,62,021 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

അമേരിക്കയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം കടന്നു. 2,93,358 പേര്‍ മരിച്ചു. 90 ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ച് മാസത്തിനുശേഷം ആദ്യമായി 27,000ത്തില്‍ താഴെയായി. നിലവില്‍ 3.83 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1,41,398 പേര്‍ മരിച്ചു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 1,78,184 പേര്‍ മരിച്ചു. റഷ്യയില്‍ 25 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.