ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ ലഭിച്ച വ്യക്തിയായി യുകെ സ്വദേശി മാർ​ഗരറ്റ് കീന. 90 വയസുകാരിയായ കീനയ്ക്ക് ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിനാണ് ലഭിച്ചത്.

മുൻപും കുറേ പേർക്ക് കൊവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. പരീക്ഷണഘട്ടം കഴിഞ്ഞ് പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാൻ അനുമതി ലഭിച്ച ശേഷം കൊവിഡ് വാക്സിൻ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് മാർ​ഗരീറ്റ കീന.

നഴ്സ് മേയ് പാർസൺസ് ആണ് മാർ​ഗരറ്റിന് കൊവിഡിനെതിരായ കുത്തിവയ്പ്പ് നൽകിയത്. തനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനമാണ് ഈ വാക്സിനെന്ന് അടുത്തയാഴ്ച 91 ലേക്ക് കടക്കുന്ന മാർ​ഗരറ്റ് പറഞ്ഞു.

ചൊവ്വാഴ്​ചയാണ്​ ബ്രിട്ടനിൽ കൊവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചത്​. 80 വയസിന്​ മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുന്നത്​. കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ ഇം​ഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വിതരണം ചെയ്ത വാക്സിൻ സ്വീകരിച്ചത്. ഇദ്ദേഹത്തിന് 87 വയസുണ്ട്.