ന്യൂഡല്‍ഹി: വേള്‍ഡ്​ വൈഡ്​ പാന്‍ഡമിക്​ ഡാറ്റ അനുസരിച്ച്‌ ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​. ലോകത്തില്‍ കോവിഡ് വൈറസ് രോഗികളുടെ എണ്ണം മൂന്നുകോടി കടന്നു​​. 2020 സെപ്റ്റംബര്‍ വരെ 780 കോടി ആണ് ലോകത്തെ മൊത്തം ജനസംഖ്യ എന്നാണ് ഐക്യരാഷ്​ട്രസഭയുടെ കണക്ക്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 37,000 കോവിഡ്​ മരണം റിപ്പോര്‍ട്ട് ചെയ്​തുവെന്നാണ് ടാസ്​ ന്യൂസ്​ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാലും കോവിഡ് -19 മൂലം പ്രതിദിനം ആയിരത്തിലധികം ആളുകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്​ എന്നതാണ് വസ്തുത