ദോഹ: ഖത്തര്‍ ജനറല്‍ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്റമ) ഗിന്നസ്​ ബുക്കില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധജല സംഭരണി നിര്‍മിച്ചാണ് ഖത്തറിന് വേണ്ടി കഹ്റമ ലോക റെക്കോര്‍ഡ് പുസ്​തകത്തില്‍ ഇടം നേടിയിരിക്കുന്നത്.

കഹ്റമയുടെ കീഴിലെ ശുദ്ധജല സംഭരണിയുടെ ശേഷി 115 ദശലക്ഷം യു എസ്​ ഗാലനാണ്(ഏകദേശം 436,000 ഘനമീറ്റര്‍). ഖത്തറിെന്‍റ ശുദ്ധജല സുരക്ഷ ഉറപ്പാക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് 2018ലാണ് ഭീമന്‍ ശുദ്ധജല സംഭരണിയുടെ നിര്‍മാണത്തിന് കഹ്റമ തുടക്കം കുറിച്ചത്.

2026 വരെയുള്ള ഖത്തറി െന്‍റ ശുദ്ധജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ശുദ്ധജല സംഭരണിക്ക് കഴിയുമെന്നാണ് കഹ്റമ വ്യക്തമാക്കിയിരിക്കുന്നത്. 2036 വരെയുള്ള ഖത്തറിെന്‍റ ശുദ്ധജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 4000 മില്യന്‍ ഗാലന്‍ ശേഷിയോടെ പദ്ധതി വിപുലീകരിക്കാനും കഹ്റമ പദ്ധതിയിട്ടിട്ടുണ്ട്.