ബംഗലൂരു: ലൈംഗികാരോപണങ്ങളും അഴിമതിയും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള ക്രിമിനല്‍ ഇടപാടുകളുടെയും പേരില്‍ ബിഷപിന് അധികാരം നഷ്ടമായി. മൈസൂരു റോമന്‍ കത്തോലിക്കാ രൂപത ബിഷപ് കന്നികദാസ് എ വില്യമിനെയാണ് വത്തിക്കാന്‍ അവധിയില്‍ വിട്ടത്. പകരം ബംഗലൂരു മുന്‍ ആര്‍ച്ച് ബിഷപ് ബെര്‍ണാര്‍ഡ് ​​േ​മാറസിനെ മൈസൂരു അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയി വത്തിക്കാന്‍ സ്ഥാനപതി നിയമിച്ചുവെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഫെലിക്‌സ് മചാദോ അറിയിച്ചു.

അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണപരമവും അജപാലനപരവുമായ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. നിയമനം ഇന്നു വൈകിട്ട് ആറ് മണി മുതല്‍ നിലവില്‍ വരും.

ഏറെ വര്‍ഷങ്ങളായി മൈസൂരു ബിഷപ്പിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും 2019ല്‍ ബിഷപ് കന്നികദാസ് വില്യം പറഞ്ഞിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നതിനിടെയാണ് വത്തിക്കാന്റെ ഇടപെടല്‍.