ബി​ഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം ദിനംപ്രതി വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ലാലു പ്രസാദിന്റെ ആരോ​ഗ്യ സ്ഥിതിയെ പറ്റി പ്രവചിക്കാൻ പ്രയാസമാണെങ്കിലും സ്ഥിതി ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേ​ഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദ് പറഞ്ഞു. വൃക്കയുടെ പ്രവർത്തനം വഷളാകുകയാണ്. ഇക്കാര്യം അധികാരികൾക്ക് രേഖാമൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു പ്ര​സാ​ദിനെ ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 2017ലാ​ണ് കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.