തിരുവനന്തപുരം: പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നു ആരോപിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയതതിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച. സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിനായാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് . പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജിത്ത്. വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് ഇത്തരം കൂത്തുകള്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



