തിരുവനന്തപുരം: ശരീരകോശങ്ങളില്‍ ഒാക്സിജന്‍ പെെട്ടന്ന് നിലക്കുന്നതുമൂലമുള്ള ‘ഹൈപോക്സിയ’ കോവിഡ് രോഗികളില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ-നിരീക്ഷണരീതികള് പരിഷ്കരിക്കാന്‍ തീരുമാനം. കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും അപ്രതീക്ഷിതമായ ഗുരുതരാവസ്ഥയിലാക്കുന്ന ഇൗ ശാരീരികവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ അടിയന്തരമായി ഏര്‍പ്പെടുത്തും. ആദ്യ രണ്ടുഘട്ടങ്ങളില്നിന്ന് വ്യത്യസ്തമായി മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെയും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കും.
ലക്ഷണമില്ല, അപകടകാരിയായി ‘ഹെപോക്സിയ’: കോവിഡ് ചികിത്സ പരിഷ്കരിക്കുന്നു
