ഡാ​ള​സ്: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ആ​യി റ​വ. ഫാ. ​രാ​ജൂ ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സി​ന്‍റെ (ലോ​സ​ണ്‍ ട്രാ​വ​ൽ​സ്) അ​ധ്യ​ക്ഷ​ത​യി​ൽ കോ​പ്പേ​ൽ സി​റ്റി​യി​ൽ കൂ​ടി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ വ​ർ​ഷ​ത്തെ ചു​മ​ത​ല​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ്റ്റീ​ഫ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ലി​ൻ​സ് ഫി​ലി​പ്പ് (ട്ര​ഷ​റ​ർ), സാ​ലി ത​ന്പാ​ൻ, കു​ഷി മാ​ത്യു (പ​ബ്ലി​ക് റി​ലേ​ഷ​ൻ ക​ണ്‍​വീ​നേ​ഴ്സ്), റ​വ. ഫാ.​ജോ​ണ്‍ മാ​ത്യു, പി.​ടി. മാ​ത്യു​സ്, പ്ര​ഫ. സോ​മ​ൻ ജോ​ർ​ജ്, ബി​ജു തോ​മ​സ്, ജോ​ണ്‍ ഫി​ലി​പ്സ്, സു​നോ തോ​മ​സ്, ല​ളി​താ ത​ന്പി എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.