ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ കുപ്പത്തൊട്ടിയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെയാണ് സ്റ്റേഷനിലെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ മാലിന്യം നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ശുചീകരണ തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പഴകിയ തുണികൾ കൊണ്ട് മറച്ച നിലയിൽ, ഡ്രമ്മിന്റെ മൂടി കൃത്യമായ ഉറപ്പിച്ചാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയതായും റെയിൽവേ പോലീസ് അറിയിച്ചു.