തിരുവനന്തപുരം: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടം നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴാം ദിവസം പരിശോധിച്ച് കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ട. സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും എത്താം. നൂറ് ശതമാനം ഹാജരോടെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.