റഷ്യയില്‍ ഇന്ന് 5,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 9,17,884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് മാത്രം റഷ്യയില്‍ 119 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 15,617 ആയി. രാജ്യതലസ്ഥാനമായ മോസ്‌കോയില്‍ 695 കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്.
ഇതുവരെ റഷ്യയില്‍ 7,29,411 പേര്‍ രോഗമുക്തരായി . 2,29,391 പേര്‍ നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് ഇതുവരെ 32.2 ദശലക്ഷം പേരാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്.