ന്യൂഡല്‍ഹി: കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും റഫാല്‍ യുദ്ധവിമാനങ്ങള്‍ യഥാസമയം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുമെന്ന് ഫ്രാന്‍സ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും റഫാല്‍ വിമാനം യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രാന്‍സ് ഉറപ്പ് നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ നിശ്ചയിച്ചപ്രകാരം ജൂലായ് അവസാനത്തോടെ നാല് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനയ്ക്ക് ലഭിക്കാനാണ് സാദ്ധ്യത. മേയില്‍ ഇവ ലഭിക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കൊവിഡ് കാരണം വൈകുകയായിരുന്നു. വൈറസ് വ്യാപനം തടയാന്‍ ഫ്രാന്‍സ് പ്രഖ്യാപിച്ച അടച്ചിടല്‍ നടപടികളെ തുടര്‍ന്ന് വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മാണം താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു.