ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ചുമതലയുള്ള അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലി പോലീസില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 180 ആയി. 70 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കര്‍ശന നിര്‍ദേശങ്ങളാണ് ഇത് സംബന്ധിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ളത്.

കേരളത്തില്‍ പോലീസുകാരുടെ ഡ്യൂട്ടി സമയത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. പോലീസുകാരുടെകൂടി സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ജനങ്ങളില്‍ നിന്ന് പരാതികള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാനാണ് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏഴുദിവസം ജോലി ഏഴുദിവസം വിശ്രമം എന്ന രീതിയിലാവും ഇനി ഡ്യൂട്ടി. രാജ്യത്ത് പോലീസുകാര്‍ രാപകലില്ലാതെ ഡ്യൂട്ടി ചെയ്യുകയാണ്. കാലാവസ്ഥയും വലിയൊരു തിരിച്ചടിയാണ്.

ദിവസവും ആയിരക്കണക്കിന് പെറ്റിക്കേസുകളാണ് എടുത്തിരുന്നത്. അതും ഒഴിവാക്കാനാണ് നിര്‍ദേശം. എല്ലായിടത്തുമുള്ള വാഹനപരിശോധനയും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി.