ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാമെന്നും മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണക്കെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സാമൂഹിക അകലം പാലിച്ച്‌ മാനദണ്ഡങ്ങളെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും പിന്തുടര്‍ന്ന് ആഘോഷിക്കാന്‍ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.